മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ 131 (N 200), രണ്ടാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം ഫോൺ: 0471 2333294, 0471 2333254 മൊബൈൽ: 9400001718പൊതുസുരക്ഷ ഉറപ്പാക്കി കാര്യക്ഷമമായ ഭരണത്തിന് പുതിയ ഊർജം
അനുഭവസമ്പന്നമായ നേതൃത്വത്തിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ കേരളത്തിന് കരുത്തേകുന്ന നേതൃത്വം
നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 1982ലും 1987ലും ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2011 മുതൽ തുടർച്ചയായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കോട്ടയത്ത് നിന്ന് 1989, 1991, 1996 വർഷങ്ങളിലും മാവേലിക്കരയിൽ നിന്ന് 1999ലും ലോകസഭയിലേക്ക് വിജയിച്ചു. 1986 ജൂൺ 5 മുതൽ 87 മാർച്ച് 25 വരെ സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2014 ജനുവരി ഒന്ന് മുതൽ 2016 മെയ് 20 വരെ ആഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1990ൽ ചേരി ചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമിതിയുടെ സെക്രട്ടറി ജനറലും കെ പി സി സി മുൻ അധ്യക്ഷനുമാണ്. ആലപ്പുഴ ചെന്നിത്തല സ്വദേശി. വി രാമകൃഷ്‌ണൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1956 മെയ് 25നാണ് ജനനം. ചെന്നിത്തല മഹാത്മ സ്‌കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബി എ എക്കണോമിക്‌സ് ബിരുദധാരിയാണ്. ഹിന്ദി വിശാരദ് യോഗ്യത നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ എൽ എൽ ബി പഠനം നടത്തി.
ഭാര്യ: ടി എൻ അനിത. മക്കൾ: ഡോ. രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല ഐ.ആർ.എസ്
നിയമസഭാ മണ്ഡലം
ഹരിപ്പാട്
English
മലയാളം