ബഹു. ഹോം, വിജിലൻസ് വകുപ്പ് മന്ത്രി
പ്രധാന വകുപ്പുകൾ: ഹോം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, കയർ.
മന്ത്രിയുമായി ബന്ധപ്പെടുക
ബഹു. ഹോം, വിജിലൻസ് വകുപ്പ് മന്ത്രി
നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 1982ലും 1987ലും ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2011 മുതൽ തുടർച്ചയായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കോട്ടയത്ത് നിന്ന് 1989, 1991, 1996 വർഷങ്ങളിലും മാവേലിക്കരയിൽ നിന്ന് 1999ലും ലോകസഭയിലേക്ക് വിജയിച്ചു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്, അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1990ൽ ചേരി ചേരാ രാജ്യങ്ങളിലെ യുവജന സംഘടനകളുടെ സമിതിയുടെ സെക്രട്ടറി ജനറലും കെ പി സി സി മുൻ അധ്യക്ഷനുമാണ്. ആലപ്പുഴ ചെന്നിത്തല സ്വദേശി. വി രാമകൃഷ്‌ണൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1956 മെയ് 25നാണ് ജനനം. ചെന്നിത്തല മഹാത്മ സ്‌കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബി എ എക്കണോമിക്‌സ് ബിരുദധാരിയാണ്. ഹിന്ദി വിശാരദ് യോഗ്യത നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ എൽ എൽ ബി പഠനം നടത്തി.
ഭാര്യ: ടി എൻ അനിത. മക്കൾ: ഡോ. രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല ഐ.ആർ.എസ്
ഹരിപ്പാട്.
1986 ജൂൺ 5 മുതൽ 87 മാർച്ച് 25 വരെ സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2014 ജനുവരി ഒന്ന് മുതൽ 2016 മെയ് 20 വരെ ആഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചു.
ഔദ്യോഗിക വാർത്താക്കുറിപ്പുകളും സുപ്രധാന ഭരണ തീരുമാനങ്ങളും അറിഞ്ഞിരിക്കുക.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ജൂൺ 15 മുതൽ വനിതാ യാത്രാക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ചരിത്രപരമായ ഉത്തരവ് പാസാക്കി.
പൂർണ്ണരൂപം വായിക്കുക →ഡിജിറ്റൽ ഗവേണൻസ്, എഐ സ്റ്റാർട്ടപ്പുകൾ, സംസ്ഥാന ധനകാര്യം, വിഴിഞ്ഞം തുറമുഖത്തിന്റെ ദ്രുതഗതിയിലുള്ള വികസനം എന്നിവ മുൻനിർത്തി മുഖ്യമന്ത്രി വകുപ്പുകൾ നിശ്ചയിച്ചു.
പൂർണ്ണരൂപം വായിക്കുക →
ആഗോള മാതൃകകൾ പിൻപറ്റി മുതിർന്ന പൗരന്മാരുടെ മെഡിക്കൽ പരിചരണം, പെൻഷൻ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം വീണ്ടും മാതൃകയാകുന്നു.
പൂർണ്ണരൂപം വായിക്കുക →ജനക്ഷേമവും കേരളത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ ഭരണനേതൃത്വം.
പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.
പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.
ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.
വ്യവസായം & വാണിജ്യം, വിവരസാങ്കേതികവിദ്യ മന്ത്രിയുടെ ഓഫീസ്, മൂന്നാം നില, നോർത്ത് ബ്ലോക്ക്,
Government Secretariat, തിരുവനന്തപുരം - 695001
ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
industryminister@kerala.gov.in
Tel: 0471-2333812 / 2333241
Fax Numbers: 0471-2333489