മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ: 601, ആറാം നില, സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ഫോൺ: 0471 2333160 മൊബെെൽ: 9400001712ജനകീയ വികസനത്തിനും പുരോഗതിക്കും കരുത്തേകുന്ന പുതിയ നേതൃത്വം
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനും ടൂറിസം വികസനത്തിനും നവ ദിശാബോധം
കുണ്ടറ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗമായി പ്രവർത്തിക്കുന്നു. നിലവിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റാണ്. 2006-ലും 2011-ലും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ൽ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള സർവകലാശാല സെനറ്റ് അംഗം, കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എ.ഐ.സി.സി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം
കൊല്ലം ജില്ലയിലെ പുത്തൂർ മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകനാണ്. ഭാര്യ: കനകഹാമ (കന്നഡ എഴുത്തുകാരി),മകൾ: അന്നപൂർണേശ്വരീദേവി
നിയമസഭാ മണ്ഡലം
കുണ്ടറ
English
മലയാളം