തീം മാറ്റുക:
ശ്രീ. കെ. മുരളീധരൻ

ശ്രീ. കെ. മുരളീധരൻ

ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി

മന്ത്രിയുടെ ഓഫീസ് മേൽവിലാസം

ഓഫീസ് റസിഡൻസ് സ്ഥിര വിലാസം റൂം നമ്പർ: 140, രണ്ടാം നില സെക്രട്ടേറിയേറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ടെലിഫോൺ: 0471 -2518655 മൊബൈൽ: 9495305555
ഫോൺ നമ്പർ: 0471 -2518655, 9495305555
ഇ-മെയിൽ: min.hlth@kerala.gov.in
ശ്രീ. കെ. മുരളീധരൻ - പ്രൊഫൈൽ

ആരോഗ്യരംഗത്തെ നവീകരണത്തിനും ജനക്ഷേമത്തിനും പുതിയ ദിശ

ആരോഗ്യ സംരക്ഷണത്തിനും ജനക്ഷേമത്തിനും കരുത്തേകുന്ന ജനകീയ ഇടപെടൽ

വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകനായി 1957 മെയ് 14 ന് തൃശ്ശൂരിൽ ജനനം. ബിഎ, എൽഎൽബി ബിരുദധാരി. സേവാദൾ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1989-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്സഭാംഗമായി. 1991ൽ വിജയം ആവർത്തിച്ചു. 2001-04 കാലഘട്ടത്തിൽ കെപിസിസി പ്രസിഡന്റായി. 2004 ഫെബ്രുവരി 11 മുതൽ മെയ് 14 വരെ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയിരുന്നു. 2011ലും 2016ലും നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2019ൽ നിയമസഭാംഗത്വം രാജിവച്ച് വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.

ഭാര്യ: ജ്യോതി മുരളീധരൻ
മക്കൾ: അരുൺ നാരായൺ, ശബരിനാഥ്.

 

നിയമസഭാ മണ്ഡലം

വട്ടിയൂർക്കാവ്

മുൻകാല പദവികൾ

1989 – കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. 1991 – കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും എം.പിയായി. 1999 – കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 2001–2004 – കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) പ്രസിഡന്റ്. 2004 ഫെബ്രുവരി 11 – മേയ് 14 – യു.ഡി.എഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി. 2011 – വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. 2016 – വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും എം.എൽ.എയായി. 2019 – വട്ടിയൂർക്കാവ് നിയമസഭാംഗത്വം രാജിവച്ച് വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഭരണ വകുപ്പുകൾ (Portfolio)
ദേവസ്വം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
ഓഫീസ് റസിഡൻസ് സ്ഥിര വിലാസം റൂം നമ്പർ: 140, രണ്ടാം നില സെക്രട്ടേറിയേറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ടെലിഫോൺ: 0471 -2518655 മൊബൈൽ: 9495305555
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
min.hlth@kerala.gov.in

ഫോൺ നമ്പറുകൾ

0471 -2518655, 9495305555