തീം മാറ്റുക:
ശ്രീ. കെ.എം. ഷാജി

ശ്രീ. കെ.എം. ഷാജി

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

മന്ത്രിയുടെ ഓഫീസ് മേൽവിലാസം

റൂം നമ്പർ: 501-C അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് I, തിരുവനന്തപുരം – 695001 ഫോൺ നമ്പർ: 0471 2333526, 0471 2327495 മൊബെെൽ: 9400001713 ഇമെയിൽ: min.lsgd@kerala.gov.in
ഫോൺ നമ്പർ: 0471 2333526, 0471 2327495
ഇ-മെയിൽ: min.lsgd@kerala.gov.in
ശ്രീ. കെ.എം. ഷാജി - പ്രൊഫൈൽ

പ്രാദേശിക വികസനത്തിന് കരുത്തേകുന്ന നേതൃത്വം

തദ്ദേശ സ്വയംഭരണ മേഖലയെ ശക്തിപ്പെടുത്തി ജനകീയ വികസനത്തിന് പുതിയ ദിശയും വേഗവും നൽകുന്ന നേതൃത്വം

1972ന് കണിയാമ്പറ്റയിൽ കെ.എം.ബീരാൻ കുട്ടിയുടേയും, പി.സി.ആയിഷക്കുട്ടിയുടേയും മകനായി ജനനം. കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. ബംഗളുരു അൽ അമീൻ കോളേജിൽ ബി ബി എയ്ക്ക് ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ല. സ്‌കൂൾ ലീഡർ ആയിരുന്ന കാലം മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 1995ൽ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും 1997ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2011ൽ കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2021വരെ അഴിക്കോട് എംഎൽഎയായിരുന്നു. നിയമസഭയിലെ വിവിധ സബ്ജക്ട് കമ്മിറ്റികളിലും, അഡ്ഹോക് കമ്മിറ്റികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2026ൽ വേങ്ങരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക്.

ഭാര്യ: കെ.എം.ആശ, മക്കൾ: ഫാത്തിമ, റിഹാൻ മുഹമ്മദ്, ഫർഹാൻ അഹമ്മദ്

നിയമസഭാ മണ്ഡലം

വേങ്ങര

മുൻകാല പദവികൾ

സ്കൂൾ കാലഘട്ടം – സ്കൂൾ ലീഡറായി പ്രവർത്തിച്ചുകൊണ്ട് സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. 1995 – കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1997 – കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2006 – കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2011 – കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011–2021 – അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭാ കാലയളവിൽ – നിയമസഭയിലെ വിവിധ സബ്ജക്ട് കമ്മിറ്റികളിലും അഡ്ഹോക് കമ്മിറ്റികളിലും അംഗമായി പ്രവർത്തിച്ചു. 2026 – വേങ്ങര മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് – സംസ്ഥാന പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭരണ വകുപ്പുകൾ (Portfolio)
തദ്ദേശസ്വയംഭരണം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ: 501-C അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് I, തിരുവനന്തപുരം – 695001 ഫോൺ നമ്പർ: 0471 2333526, 0471 2327495 മൊബെെൽ: 9400001713 ഇമെയിൽ: min.lsgd@kerala.gov.in
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
min.lsgd@kerala.gov.in

ഫോൺ നമ്പറുകൾ

0471 2333526, 0471 2327495