മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ: S 301 (പഴയ നം. 647), മൂന്നാം നില, സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ടെലിഫോൺ: 0471 2518823 മൊബൈൽ: 9400001709 ഇമെയിൽ: min.scst@kerala.gov.inപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക വികസനത്തിനും പുതിയ ദിശ
സമത്വവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമാക്കി പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് കരുത്തേകി
1974 ൽ പാലക്കാട് ജില്ലയിൽ ഷൊർണൂരിൽ ജനിച്ചു. ഭർത്താവ് വി. കെ. ശ്രീകണ്ഠൻ പാലക്കാട് ജില്ലയിൽ നിന്നുള്ള എം പിയാണ്. ചരിത്രത്തിൽ ബിരുദാനന്ത ബിരുദവും, യു ജി സി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ പ്രാവിണ്യം നേടിയിട്ടുണ്ട്.
കെ പി സി സി എക്സ്ക്യൂട്ടീവ് മെമ്പറായും, എ ഐ സി സി മെമ്പറായും, കെ പി സി സി ജനറൽ സെക്രട്ടറിയായും, ജില്ലാ പഞ്ചായത്ത് മെമ്പറായും, എൻ.എസ്.എസ്. കോളേജ്, നെന്മാറയിലെ ചരിത്ര വിഭാഗം മേധാവിയായും, എൻ.എസ്.എസ്. കോളേജ്, നെന്മാറയിലെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് കെ. എ. തുളസി ആദ്യമായി നിയമസഭാംഗമായത്.
ഭർത്താവ് : വി. കെ. ശ്രീകണ്ഠൻ
നിയമസഭാ മണ്ഡലം
കോങ്ങാട്
English
മലയാളം