തീം മാറ്റുക:
ശ്രീമതി. ബിന്ദു കൃഷ്ണ

ശ്രീമതി. ബിന്ദു കൃഷ്ണ

തൊഴിൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി

മന്ത്രിയുടെ ഓഫീസ് മേൽവിലാസം

റൂം നമ്പർ: 301, മൂന്നാം നില, സെക്രട്ടേറിയേറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ടെലിഫോൺ: 0471 2332868 മൊബൈൽ: 9400001719 ഇ-മെയിൽ: bindu.krishna@kerala.gov.in
ഫോൺ നമ്പർ: 0471 2332868
ഇ-മെയിൽ: bindu.krishna@kerala.gov.in
ശ്രീമതി. ബിന്ദു കൃഷ്ണ - പ്രൊഫൈൽ

തൊഴിൽ, ക്ഷേമം, വനിതാ-ശിശു വികസന മേഖലകൾക്ക് കരുത്തേകുന്ന ജനകീയ നേതൃത്വം

തൊഴിൽ സുരക്ഷയ്ക്കും സാമൂഹിക ക്ഷേമത്തിനും പുതിയ ദിശാബോധം,വനിതാ ശാക്തീകരണവും ജനക്ഷേമവും മുൻനിർത്തിയുള്ള നവ വികസന മുന്നേറ്റം

24-05-1972 ൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ കട്ടച്ചലിൽ ജനിച്ചു. പുന്നക്കോട് സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1987-ൽ ഉപരിപഠനത്തിന് കൊല്ലം ശ്രീനാരായണ മെൻസ് കോളേജിൽ എത്തിയ ശേഷം കേരള സ്റ്റുഡന്റ്സ് യൂണിയൻ എന്ന വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയ - പൊതുരംഗത്ത് സജീവമായി. എസ്.എൻ വനിതാ കോളേജിൽ നിന്നും ഫിലോസഫിയിൽ ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും, ഗവൺമെൻ്റ് ലോ കോളേജിൽ നിന്നും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അച്ഛൻ പി.സുകുമാരൻ, അമ്മ ബി.വസുമതി. തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഭർത്താവാണ്. ഏക മകൻ കെ.കെ ശ്രീകൃഷ്ണ.

രാഷ്ട്രീയവും  പൊതുജീവിതവും 


38 വർഷത്തിലേറെ നീണ്ട പൊതുപ്രവർത്തന-രാഷ്ട്രീയ അനുഭവസമ്പത്തുള്ള ബിന്ദു കൃഷ്ണ, സാമൂഹിക ക്ഷേമം, വനിതാ ശാക്തീകരണം, ജനകീയ വികസനം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.  കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 16,830 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 48.9 ശതമാനം വോട്ടുകൾ നേടിയും വിജയിച്ച അവർ നാല് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതത്തിനിടയിൽ  ബിന്ദു കൃഷ്ണ കോൺഗ്രസ് പ്രസ്ഥാനത്തിലെ വിവിധ സുപ്രധാന നേതൃപദവികൾ വഹിച്ചിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) അംഗം, ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊല്ലം പ്രസിഡന്റ്, അഖിലേന്ത്യാ മഹിളാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരള പ്രദേശ് മഹിളാ കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ പാർട്ടി സംഘടനകളുടെ ജനറൽ സെക്രട്ടറിയായും, കേരള സ്റ്റേറ്റ് കുടുംബശ്രീ മിഷന്റെ എക്സിക്യൂട്ടീവ് അംഗമായും, ആശാ വർക്കേഴ്സ് കോൺഗ്രസ് (INTUC) പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാർത്ഥി-യുവജന സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന ബിന്ദു കൃഷ്ണ, കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU) ഉൾപ്പെടെയുള്ള സംഘടനകളിൽ വിവിധ നേതൃത്വ ചുമതലകൾ വഹിച്ചിട്ടുണ്ട്.

നിയമസഭാ മണ്ഡലം

കൊല്ലം

മുൻകാല പദവികൾ

1987 – കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU) പ്രവർത്തനത്തിലൂടെ വിദ്യാർത്ഥി-രാഷ്ട്രീയ രംഗത്ത് സജീവമായി. തുടർന്ന് – KSU ഉൾപ്പെടെയുള്ള വിദ്യാർത്ഥി-യുവജന സംഘടനകളിൽ വിവിധ നേതൃത്വ ചുമതലകൾ വഹിച്ചു. തുടർന്ന് – വിവിധ കോൺഗ്രസ് സംഘടനകളിൽ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതൃത്വ സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് – കേരള സ്റ്റേറ്റ് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് അംഗമായി. തുടർന്ന് – ആശാ വർക്കേഴ്സ് കോൺഗ്രസ് (INTUC) പ്രസിഡന്റായി. തുടർന്ന് – കേരള പ്രദേശ് മഹിളാ കോൺഗ്രസ് പ്രസിഡന്റായി. തുടർന്ന് – അഖിലേന്ത്യാ മഹിളാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായി. തുടർന്ന് – ജില്ലാ കോൺഗ്രസ് കമ്മിറ്റി (DCC), കൊല്ലം പ്രസിഡന്റ്. തുടർന്ന് – അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) അംഗം. നിലവിൽ – കൊല്ലം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കേരള നിയമസഭാംഗം.
ഭരണ വകുപ്പുകൾ (Portfolio)
മൃഗസംരക്ഷണം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ: 301, മൂന്നാം നില, സെക്രട്ടേറിയേറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ടെലിഫോൺ: 0471 2332868 മൊബൈൽ: 9400001719 ഇ-മെയിൽ: bindu.krishna@kerala.gov.in
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
bindu.krishna@kerala.gov.in

ഫോൺ നമ്പറുകൾ

0471 2332868