തീം മാറ്റുക:
ശ്രീ. പി.കെ ബഷീർ

ശ്രീ. പി.കെ ബഷീർ

പൊതുമരാമത്ത് വകുപ്പ് മന്ത്രി

മന്ത്രിയുടെ ഓഫീസ് മേൽവിലാസം

റൂം നമ്പർ: 501, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ഫോൺ:0471-2335366 മൊബൈൽ: 9400001720
ഫോൺ നമ്പർ: 0471 2335366
ഇ-മെയിൽ: min.pwd@kerala.gov.in
ശ്രീ. പി.കെ ബഷീർ - പ്രൊഫൈൽ

അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി കേരളം മുന്നോട്ട്

റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ വേഗം നൽകുന്ന നവ നേതൃത്വം

ഏറനാട് മണ്ഡലത്തിൽ നിന്നുള നിയമസഭാംഗം. മുൻ എം എൽ എയും ചീഫ് വിപ്പുമായിരുന്ന പി സീതിഹാജിയുടെയും ഫാത്തിമ സീതിയുടെയും മകൻ. 1959 സെപ്റ്റംബർ 25ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനനം. 1977ൽ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായും മലപ്പുറം ജില്ലപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. ഏറനാട് മണ്ഡലത്തിൽ നിന്ന് 2011ലും 2016ലും വിജയിച്ച് നിയമസഭയിലെത്തി. എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. എടവണ്ണ യത്തീംഖാന ജനറൽ സെക്രട്ടറി, മഞ്ചേരി പി.സി.സി. മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻ്റ്, ജാമിയ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം, ഏറനാട് മുസ്ലീം എഡ്യൂക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

ഭാര്യ: റസിയ ബഷീർ. മക്കൾ: ജിഹാൻ ഹാരിദ്, നഹാൻ അസ്ഹർ, സജിൻ സീതി

നിയമസഭാ മണ്ഡലം

ഏറനാട്

മുൻകാല പദവികൾ

1977 – മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എം.എസ്.എഫ്.) വഴി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പ്രാദേശിക ഭരണരംഗം – എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. തദ്ദേശ സ്വയംഭരണരംഗം – മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു. 2011 – ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 – ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഹകരണ മേഖല – എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. സഹകരണ മേഖല – മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു. സാമൂഹിക മേഖല – എടവണ്ണ യത്തീംഖാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സഹകരണ മേഖല – മഞ്ചേരി പി.സി.സി. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായി പ്രവർത്തിച്ചു. വിദ്യാഭ്യാസ മേഖല – ജാമിയ ട്രസ്റ്റ് മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. വിദ്യാഭ്യാസ മേഖല – ഏറനാട് മുസ്ലിം എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ.) സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിക്കുന്നു.
ഭരണ വകുപ്പുകൾ (Portfolio)
പൊതുമരാമത്ത് വകുപ്പ്

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ: 501, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ഫോൺ:0471-2335366 മൊബൈൽ: 9400001720
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
min.pwd@kerala.gov.in

ഫോൺ നമ്പറുകൾ

0471 2335366