വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നു. ഇതുവരെ നാഷണൽ ബിൽഡിങ് കോഡുമായി (എൻബിസി) ബന്ധപ്പെട്ട മാനദണ്ഡങ്ങളാണു ബാധകമായിരുന്നതെങ്കിൽ ഇനി കേരളത്തിനു പ്രത്യേകമായി 'അഗ്നിരക്ഷാ മാർഗനിർദേശങ്ങൾ' തയാറാക്കും. കേരള പഞ്ചായത്ത് ബിൽഡിങ് ചട്ടം, കേരള മുനിസിപ്പാലിറ്റി ബിൽഡിങ് ചട്ടം എന്നിവയിൽ ഭേദഗതി വരുത്തി പുതിയ മാർഗനിർദേശങ്ങൾ ചട്ടങ്ങളുടെ ഭാഗമാക്കും. കരടുനിർദേശങ്ങൾ തയാറാക്കാൻ സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചു.
എൻബിസിയുടെ ഭാഗമായുള്ള അഗ്നിരക്ഷാ മാനദണ്ഡങ്ങൾ കേരളത്തിലെ സാഹചര്യം പരിഗണിച്ചുള്ളതല്ലെന്നു വ്യവസായ മേഖലയിൽനിന്നടക്കം അഭിപ്രായമുയർന്നിരുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമെകിൽ സ്വന്തംനിലയ്ക്കു പരിഷ്കാരം നടത്താമെന്നു കേന്ദ്രവും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണു സംസ്ഥാനത്തിനു മാത്രമായി മാർഗനിർദേശം രൂപീകരിക്കാൻ ശ്രമം തുടങ്ങിയത്. ഇതിനായി വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. തുടർച്ചയെന്ന നിലയ്ക്കാണു മാർഗനിർദേശങ്ങളുടെ കരടു തയാറാക്കാൻ സമിതിയെ വച്ചത്. അഗ്നിരക്ഷാ സേനയിലെ ടെക്നിക്കൽ ഡയറക്ടർ ചെയർമാനായ സമിതിയിൽ വ്യവസായ മേഖലയിൽ നിന്നു കെഎസ്ഐഡിസി, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശവകുപ്പിനും പ്രാതിനിധ്യമുണ്ട്. വ്യവസായമേഖലയ്ക്ക് ഊന്നൽ നൽകിയാകും പരിഷ്കാരമെങ്കിലും സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും ബാധകമായ അഗ്നിരക്ഷാ മാർഗനിർദേശങ്ങളാണു രൂപീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാകും ഭാവയിൽ ബഹുനിലകെട്ടിടങ്ങൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും അഗ്നിരക്ഷാസേനയുടെ നിരാക്ഷേപപത്രം ലഭിക്കുക.
വ്യവസായ സൗഹൃദ നടപടികളുമായി കേരളം: പ്രത്യേക അഗ്നിരക്ഷാ മാനദണ്ഡങ്ങൾ വരുന്നു
പ്രസിദ്ധീകരിച്ചത്:
English
മലയാളം